CrimeThodupuzha

വില്‍പ്പനക്കായി എംഡിഎംഎ സൂക്ഷിച്ചിരുന്നയാള്‍ അറസ്റ്റില്‍

തൊടുപുഴ : വില്‍പ്പനക്കായി എംഡിഎംഎ സൂക്ഷിച്ചിരുന്നയാള്‍ അറസ്റ്റില്‍. തൊടുപുഴ കൈതക്കോട് മുണ്ടുപറമ്പില്‍ അമ്മാസ് എന്ന് വിളിക്കുന്ന ഹമ്മദ് ജബാറിനെ ( 43) യാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പിള്ളിച്ചിറ കറുക ഭാഗത്ത് പ്രതിയുടെ ഉടമസ്ഥതയിലുള്ള അപാര്‍ട്ട്‌മെന്റിനു സമീപത്ത് നിന്നാണ് ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളും ഇടുക്കി ഡാന്‍സാഫ് ടീമും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എംഡിഎംഎ, ലഹരി വസ്തുക്കള്‍ തൂക്കി നല്‍കുന്നതിനുള്ള ചെറിയ ത്രാസ്, ഇവ സൂക്ഷിക്കാനുള്ള ചെറിയ കവറുകള്‍ എന്നിവയും ഇരുപതിനായിരത്തോളം രൂപയും പിടിച്ചെടുത്തു.

പെരുമ്പിള്ളിച്ചിറ, കറുക ഭാഗങ്ങളില്‍ വീടും അപാര്‍ട്ട്മെന്റും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പ്രതി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. പ്രതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസതുക്കള്‍ എത്തിച്ചു കൊടുക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായും ഇതെ തുടര്‍ന്ന് പ്രതി നിരീക്ഷണത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു. തൊടുപുഴ സ്റ്റേഷനില്‍ പ്രതിയുടെ പേരില്‍ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി കുബേര കേസും വധശ്രമ കേസും ഉള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Related Articles

Back to top button
error: Content is protected !!