kodikulamLocal Live

ലഹരിക്കെതിരെ പ്രമേയം പാസാക്കി വിദ്യാര്‍ത്ഥികളുടെ മാതൃകാ നിയമസഭ

കോടിക്കുളം : ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരെ പ്രമേയം പാസാക്കി കോടിക്കുളം സെന്റ്.മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതൃകാ നിയമസഭ. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരുമൊക്കെയായി വിദ്യാര്‍ത്ഥികള്‍ മാറിയപ്പോള്‍ അതൊരു പുതിയ പഠന അനുഭവമായി മാറി. വാര്‍ഡ് മെമ്പര്‍ ജേര്‍ളി റോബി ലഹരി വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോണ്‍സണ്‍ പഴയപീടികയില്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തങ്ങള്‍ ലഹരിക്കെതിരെ തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ടെസി തോമസ്, സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ മൈക്കിള്‍ കെ. ജെ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!