ChuttuvattomThodupuzha

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് 7251504 രൂപയുടെ സമ്പാദ്യം

തൊടുപുഴ : ഇടുക്കി ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് 7251504 രൂപയുടെ സമ്പാദ്യം. എന്നാല്‍ കയ്യില്‍ രൂപയായുള്ളത് 25,000. വിവിധ ബാങ്കുകളിലെ ഡിപ്പോസിറ്റ് തുകയാണു ബാക്കി. ഭര്‍ത്താവ് വി.ആര്‍.വിശ്വനാഥന്റെ കൈവശം 15,000 രൂപയും രണ്ടു മക്കളുടെ കയ്യില്‍ 1000 രൂപ വീതവുമുണ്ട്. ഭര്‍ത്താവിന്റെ സമ്പാദ്യമായി ബാങ്കില്‍ 46,03,836 രൂപയും മകന്റെ പേരില്‍ 22,18,602 രൂപയും മകളുടെ പേരില്‍ 5,21,761 രൂപയും നിക്ഷേപമുണ്ട്. 67,63,888 രൂപ മാര്‍ക്കറ്റ് മൂല്യമുള്ള ഭൂസ്വത്തുക്കള്‍ സംഗീതയുടെ പേരിലും 5,89,07,571 രൂപയുടെ ഭൂസ്വത്തുക്കള്‍ ഭര്‍ത്താവിന്റെ പേരിലുമുണ്ട്. വാഹനവായ്പയടക്കം 16,92,651 രൂപയുടെ ബാങ്ക് വായ്പ സംഗീതയുടെ പേരിലും 63,15,686 രൂപയുടെ ലോണ്‍ ഭര്‍ത്താവിന്റെയും 35,65,849 രൂപയുടെ ലോണ്‍ മകന്റെ പേരിലുമുണ്ട്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സ്വത്തുവകകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!