ChuttuvattomThodupuzha

ഡിവൈന്‍ മേഴ്സി ഷ്‌റൈനില്‍ രാത്രി ആരാധന നാളെ

തൊടുപുഴ : ഡിവൈന്‍ മേഴ്സി ഷ്‌റൈനില്‍ എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച നടക്കുന്ന രാത്രി ആരാധന നാളെ നടക്കും. പുതിയ അധ്യയന വര്‍ഷത്തിലേക് ഒരുക്കമായി എല്ലാകുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും സമര്‍പ്പിച്ചാണ് ഇത്തവണത്തെ രാത്രി ആരാധന നടക്കുന്നത്. വൈകിട്ട് 4.30 ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. 6.30 ന് നടക്കുന്ന വചന ശുശ്രൂഷയ്ക്ക് ഫാ. ജോര്‍ജ് ചേറ്റൂര്‍ നേതൃത്വം നല്‍കും. 8.45ന് ദിവ്യകാരുണ്യപ്രദക്ഷിണവും ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. 9.30 ന് സമാപനആശിര്‍വാദത്തോടെ ശുശ്രൂഷകള്‍ അവസാനിക്കുമെന്ന് ഷ്രൈന്‍ റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍ വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയിപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!