ChuttuvattomThodupuzha

എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ : താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ പ്രവര്‍ത്തക സമ്മേളനം വെങ്ങല്ലൂര്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കരയോഗം രജിസ്ട്രാര്‍ വി.വി ശശിധരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2024 സ്ത്രീ ശാക്തീകരണ വര്‍ഷമായി ആചരിക്കുകയും എല്ലാ കരയോഗങ്ങളിലും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ യൂണിയന്‍ പ്രസിഡന്റുമാരായ പി. ഗോപാലകൃഷ്ണന്‍ നായര്‍, എം.എസ് നാരായണന്‍ നായര്‍, മുതിര്‍ന്ന യൂണിയന്‍ കമ്മിറ്റി അംഗമായ എം.എന്‍ രാഘവന്‍ നായര്‍,വ്യാപാര വ്യവസായത്തില്‍ മികവു പുലര്‍ത്തിയ സമുദായ അംഗങ്ങളെയും ശാസ്ത്ര- സാഹിത്യ രംഗങ്ങളില്‍ പ്രഗല്‍ഭരായ സമുദായ അംഗങ്ങളെയും ആദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദ കൈമള്‍, പ്രതിനിധി സഭാ മെമ്പര്‍ പി.എസ് മോഹന്‍ദാസ്, യൂണിയന്‍ ഭരണ സമിതി അംഗങ്ങള്‍ , യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗവും എന്‍എസ്എസ് കോ-ഓര്‍ഡിനേറ്ററുമായ എസ്. ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ മെഗാതിരുവാതിരയും അരങ്ങേറി.

 

 

Related Articles

Back to top button
error: Content is protected !!