ChuttuvattomThodupuzha

കോണ്‍ഗ്രസിന്റെ ന്യായ് പത്രം ; പ്രകടന പത്രിക ജനജീവിതത്തിനെതിര് : എല്‍ഡിഎഫ്

തൊടുപുഴ : ലോക്‌സഭ തെരഞ്ഞെടുപ്പിനായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ ന്യായ് പത്ര പ്രകടന പത്രികയില്‍ ജനജീവിതത്തിനെതിരായ അതീവഗുരുതര പരാമര്‍ശനങ്ങള്‍ അടങ്ങിയിലട്ടുള്ളതായി എല്‍ഡിഎഫ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗാഡ്ഗില്‍ സമിതിക്ക് സമാനമായ സമിതിക്ക് രൂപം നല്‍കി പശ്ചിമഘട്ട ജനതയെ വളഞ്ഞുപിടിച്ച് കുടിയിറക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രകടന പത്രികയിലുള്ളത്. വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പദ്ധതികളെ എല്‍ഡിഎഫ് ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിച്ചിരുന്നു.

ഗാഡ്ഗില്‍, ബഫര്‍സോണ്‍, എച്ച്ആര്‍എംഎല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടത് പ്രകടന പത്രികയിലൂടെ ഒളിച്ചുകടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ഗൂഡനീക്കം നത്തിയിട്ടുള്ളത്. പ്രകടനപത്രിയുടെ 10-ാം ഭാഗത്ത് പരിസ്ഥിതിയെക്കുറിച്ചുള്ള വിശദീകരണത്തിലാണ് 1, 5, 10, 13 ഖണ്ഡികകളിലായി കേരള ജനതയ്‌ക്കെതിരായ പരാമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ബ്രസീല്‍ കഴിഞ്ഞാല്‍ വനവിസ്തൃതി കുറഞ്ഞുപോയ രാജ്യം ഇന്ത്യയാണെന്നും അതുകൊണ്ട് വവനവിസ്തൃതി വ്യാപിപ്പിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഇതിനായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുന്നു. കേരളത്തില്‍ 30 ശതമാനത്തോളം വനമാണ്. ഇനിയും ഒരിഞ്ച് കൃഷിയിടംപോലും വനവല്‍ക്കരണത്തിനായി വിട്ടുനല്‍കാന്‍ അനുവദിക്കില്ലെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ 25000 ഏക്കര്‍ കൃഷിയിടം വനമാക്കി മാറ്റാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരിക്കെ ജയറാം രമേശും സംസ്ഥാന വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊണ്ടുവന്ന എച്ച്.ആര്‍.എം.എല്‍ എല്‍.ഡി.എഫും അഡ്വ. ജോയ്‌സ് ജോര്‍ജും ഉയര്‍ത്തിയ പ്രതിരോധത്തിലൂടെ നടപ്പാക്കാതെ കോണ്‍ഗ്രസിന് പിന്‍വാങ്ങേണ്ടിവന്നു. ഇത്തരം പദ്ധതികള്‍ വീണ്ടും കൊണ്ടുവരാനാണ് പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്ന് പറയുന്നതിനര്‍ത്ഥം.

മലയോര ജില്ലയിലെ മണ്ണിടിച്ചില്‍ തടയുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നും പറയുന്നു. മറ്റൊരു ഗാഡ്ഗില്‍ കമ്മിറ്റിയെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ദുരന്ത നിവാരണ പരിഗണന വന്യജീവികള്‍ക്കും മനുഷ്യരെപൊലെ തുല്യമാണെന്ന കോണ്‍ഗ്രസ് വാദം വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. ഈ പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇടുക്കിയില്‍ മനുഷ്യവാസം അസാധ്യമാകും. ഇടുക്കിയുടെ പച്ചപ്പില്‍ കണ്ണുവച്ച് അന്താരാഷ്ട്ര ഫണ്ടിനായി കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. കപട പരിസ്ഥിതിവാദികള്‍ക്ക് അനുകൂല നിലപാടുള്ളതുകൊണ്ടാണ് വന്യജീവി നിയമം ഭേദഗതിചെയ്യാനുള്ള പ്രക്ഷോഭത്തില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിട്ടുനിന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമം, കടുവ സങ്കേതങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി, വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ഗാഡ്ഗില്‍ കമ്മിറ്റി, വനാതിര്‍ത്തികളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ തുടങ്ങിയവയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പശ്ചിമഘട്ടത്തിലെ ജനജീവിതത്തിനെതിരായ മരണവാറന്റുകള്‍.

ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ജോയ്‌സ് ജോര്‍ജാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമായിക്കഴിഞ്ഞെന്നും നേതാക്കള്‍ പറഞ്ഞു. മലയോര ജില്ലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വനവിസ്തൃതി വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും പരിസ്ഥിതി അതോറിറ്റിയും ഹൈലെവല്‍ കമ്മിറ്റിയും രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ജില്ലയിലുടെനീളം പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വന്യജീവികള്‍ക്ക് മനുഷ്യന് തുല്യമായ പരിഗണന നല്‍കണമെന്നുള്ള പ്രകടനപത്രിക മുന്‍നിര്‍ത്തി മത്സരിക്കുന്ന ഡീന്‍ കുര്യാക്കോസ് കോതമംഗലത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട വൃദ്ധയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് മോഷ്ടിച്ച് സമരം സംഘടിപ്പിച്ചത് കോണ്‍ഗ്രസിന്റെ കാപട്യം വ്യക്തമാക്കുന്നതാണെന്നും ഇടത്
നേതാക്കള്‍ ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!