Local LiveMoolammattam

റോഡുകളുടെ പാച്ച് വര്‍ക്ക്:പൊതുമരാമത്ത് വകുപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നുവെന്ന് ആരോപണം

മൂലമറ്റം : പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പൊതുമരാമത്ത് വകുപ്പ് റോഡിലെ കുഴികളടക്കുന്നുവെന്ന് ആരോപണം. തൊടുപുഴ പുളിയം മല, അശോക കവല, മൂലമറ്റം റോഡുകളാണ് 75 ലക്ഷം രൂപ മുടക്കി പാച്ച് വര്‍ക്ക് ചെയ്യുന്നത്.
തൊടുപുഴ പുളിയം മല റോഡ് റീ ടാറിങ്ങ് ചെയ്തതാണ്. എന്നാല്‍ അശോക കവല- മൂലമറ്റം റോഡ് കുണ്ടും കുഴിയുമായി കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.20 വര്‍ഷം മുന്‍പാണ് അശോക കവല മൂലമറ്റം റോഡ് റീ ടാര്‍ ചെയ്തത്.

റോഡിലെ കുണ്ടും കുഴിയും മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ് യാത്രക്കാര്‍. എംഎല്‍എ മാര്‍ക്കും മന്ത്രിമാര്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയില്ല.
മഴ മാറിയതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടനായി റോഡിലെ കുഴികളടക്കലുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയിരിക്കുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.
ടാര്‍ പോലും ഒഴിക്കാതെ മെറ്റല്‍ വിരിച്ച് റോളര്‍ കയറ്റിയിറക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇതിനായാണ് മുക്കാല്‍ കോടി രൂപയോളം മുടക്കുന്നതെന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.പൊതുമരാമത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ കോണ്‍ട്രാക്ടരും, തൊഴിലാളികളും ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും, ഇത്തരത്തില്‍ പണം ദുര്‍വിനിയോഗം ചെയ്യുന്നതില്‍ അന്വേഷണം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!