ChuttuvattomThodupuzha

ഫീല സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

തൊടുപുഴ : ഫെഡറേഷന്‍ ഓഫ് എന്‍ജിനീയറിംഗ് എംപ്ലോയീസ് ഇന്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (ഫീല) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ. ബിജു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി വകുപ്പിലെ ജീവനക്കാര്‍ക്ക് സാങ്കേതിവും നിയമപരവുമായ അറിവുകള്‍ നല്കുന്ന ഫീലയുടെ ട്രെയിനിംഗ് പരിപാടികള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ വലിയ അംഗീകാരം നേടിത്തന്നിട്ടുണ്ടെന്ന് പി. ചന്ദ്രന്‍ പറഞ്ഞു.

ജീവനക്കാരുടെ ശമ്പള സ്‌കെയിലിലെ അപാകത പരിഹരിക്കല്‍, ഓവര്‍സീയറന്മാരുടെ പേരുമാറ്റുന്നത് സംബന്ധിച്ച ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സുന്ദരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രശാന്ത് കെ.വി, സംസ്ഥാന ട്രഷറര്‍ ബിജു കെ.ആര്‍ എന്നിവര്‍ വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. നെവില്‍ വില്യംസണ്‍, എ. ഷെഫീക്, ബിനില്‍ ശിവന്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു.

ഇന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എ പി.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ എല്‍എസ്ജിഡി ചീഫ് എന്‍ജിനീയര്‍ സന്ദീപ് കെ.ജി, കെഎസ്ആര്‍ആര്‍ഡിഎ ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ ആര്‍.എസ്, തുടങ്ങിയവര്‍ പങ്കെടുക്കും. ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വകുപ്പില്‍ നിന്ന് വിരമിച്ചവരെയും ഫീല ഫെസ്റ്റ് വിജയികളെയും ആദരിക്കും. തുടര്‍ന്ന് ഫീല ഫെസ്റ്റ് മത്സരാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടാകും.

 

Related Articles

Back to top button
error: Content is protected !!