പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/1934945-pocso-case-25022023.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അടിമാലി: മാതാപിതാക്കളെ അറിയിക്കാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആനക്കുളത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോട്ടയം ഒളശ്ശ സ്വദേശി ചെല്ലിത്തറ ജോസഫ് മാത്യുവിനെയാണ് (31) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അടിമാലിയിൽനിന്ന് ഒമ്പതും നാലും വയസ്സുകാരായ സഹോദരങ്ങളെ ആനക്കുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്നുപറഞ്ഞ് മാതാപിതാക്കൾ അടിമാലി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ മാങ്കുളത്തുനിന്ന് പിടികൂടിയത്.അടിമാലിയിലെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഇരുമ്പുപാലം ഒഴുവത്തടത്ത് വാടകക്ക് താമസിക്കുകയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)