ChuttuvattomThodupuzha

ജില്ലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

തൊടുപുഴ : വേനല്‍ മഴ ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതി ലൈനിലേക്ക് ചുള്ളിക്കമ്പോ ഇലയോ വീണാലും ചെറിയ കാറ്റടിച്ചാലും ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന സ്ഥിതിയാണ്. പിന്നീട് തിരികെയെത്തുമ്പോഴേക്കും മണിക്കൂറുകളെടുക്കും. വേനല്‍ക്കാലത്തും മഴക്കാലത്തും ഇതേ അവസ്ഥയാണ്. ഇത്തരത്തില്‍ എപ്പോഴും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.  ഹോട്ടല്‍, ബേക്കറി, റസ്റ്റോറന്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ആശുപത്രികള്‍, സോമില്‍ തുടങ്ങിയ വ്യാപാര മേഖലയില്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വൈദ്യുതി സംബന്ധമായ ഉപഭോക്താക്കളുടെ പരാതികള്‍ അറിയിക്കാന്‍ ഒന്നിലേറെ ഫോണ്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വിളിച്ചാല്‍ കിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് രാത്രി പ്രതിഷേധവുമായി ഉപഭോക്താക്കള്‍ എത്തിയിരുന്നു. വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് ബന്ധം വിച്ഛേദിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഒരു നിയന്ത്രണവുമില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം വേനല്‍ മഴയില്‍ പോസ്റ്റുകളും മറ്റും ഒടിഞ്ഞ് വീണ് കെഎസ്ഇബിക്ക് വ്യാപക നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!