ChuttuvattomThodupuzha

അയോധ്യയിലെ പ്രാണപ്രതിഷ്ഠ; തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ചടങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ: അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ചടങ്ങ് സംഘടിപ്പിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിലാണ് രാമായണ പാരായണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തിയത്. രാവിലെ 10 ഓടെ ശ്രീരാമ വിജയ മന്ത്രം ഉരുവിട്ടു കൊണ്ടാണ് അയോധ്യയിലെ ശ്രീരാമ പ്രതിഷ്ഠാ ദിനത്തെ ഭക്തജനങ്ങള്‍ വരവേറ്റത്. തുടര്‍ന്ന് മേതിരി ഹരിദാസ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ രാമായണ ഭജനയും നടത്തി. കര്‍സേവയില്‍ പങ്കെടുത്ത കുറുമ്പലത്ത് വീട്ടില്‍ ലക്ഷ്മിയമ്മ, പ്രദീപ് കുമാര്‍ വടക്കുംമുറി, പൊറത്തകൊണ്ടാട്ട് രാജീവന്‍ എന്നിവരെ ആദരിച്ചു. കര്‍സേവകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി ശ്യാംരാജ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എന്‍. വേണുഗോപാല്‍, വി.എച്ച്.പി മാതൃശക്തി സംസ്ഥാന സമിതിയംഗം ലളിത ശ്രീകുമാര്‍, കെ.എസ് സോമനാഥ്, എ.ജി. അംബികുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. അയോധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശ്രീരാമ മണ്ഡപത്തില്‍ ഭക്തര്‍ പുഷ്പാര്‍ച്ചന നടത്തി.

Related Articles

Back to top button
error: Content is protected !!