ChuttuvattomThodupuzha

ഉത്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കണം: എംഎല്‍എ പി.ജെ ജോസഫ്

തൊടുപുഴ: ഉത്പാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ കേര കര്‍ഷകസംഗമം ആലക്കോട് പഞ്ചായത്തിലെ പാലപ്പിള്ളിയില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിവന്ദനമെന്ന നിലയില്‍ കൃഷിഭൂമിയില്‍ നടാനുള്ള തെങ്ങുംതൈ സംസ്ഥാന കേര കര്‍ഷകസംഗമ സംഘാടകസമിതി ചെയര്‍മാനും മുന്‍ ഗവ.ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടനു നല്‍കിയാണ് കര്‍ഷക ബന്ധു കൂടിയായ പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചത്.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. മത്തച്ചന്‍ ചേംബ്ലാങ്കല്‍ പുരയിടത്തില്‍ നടത്തിയ തൈ നടീല്‍ അഡ്വ. തോമസ് ഉണ്ണിയാടാന്‍ നിര്‍വഹിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ സംഗമ സന്ദേശം നടത്തി. മികച്ച കേര കര്‍ഷകരായ ജോസഫ് ചേംബ്ലാങ്കല്‍, തോമസ് പുത്തന്‍പുര, റെജി പഴയപുരക്കല്‍, റോബിന്‍ മീമ്പൂര്‍, ടോമി താഴത്തുവരിക്കയില്‍, മാത്യു ചേംബ്ലാങ്കല്‍ എന്നിവരെ പാര്‍ട്ടി ഹൈ പവര്‍ കമ്മിറ്റി അംഗം അപു ജോണ്‍ ജോസഫ്, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി കാവാലം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, യു.ഡി.എഫ് കണ്‍വീനര്‍ വി.എം ചാക്കോ, ബിനു ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപ്പള്ളി, ജില്ലാ പ്രസിഡന്റ് ബിനു ജോണ്‍, ജില്ലാ സെക്രട്ടറി മാരായ സോമന്‍ ആക്കപടിക്കല്‍, പി.ജി പ്രകാശന്‍, ഷാജി ഉഴുന്നാലില്‍, ടി. വി ജോസകുട്ടി, ജെയ്സണ്‍ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!