ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഇന്ന് മുതല്‍

തൊടുപുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകമാസം പ്രമാണിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണവും വിശേഷാല്‍ പൂജകളും ഇന്നു മുതല്‍ ആരംഭിക്കും. വിശേഷാല്‍ അഷ്ട്രദ്രവ്യ മഹാഗണപതിഹോമവും, ഭഗവതിസേവയും ഉണ്ടാകും. രാവിലെ 8ന് രാമായണപാരായണത്തിന്റെ ഉദ്ഘാടനം രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കും. തുടര്‍ന്ന് പാരായണം ആരംഭിക്കും. കര്‍ക്കിടകമാസം അവസാനിക്കും വരെ ചടങ്ങുകളും പൂജകളും ഉണ്ടാകും. 2024 വര്‍ഷത്തെ തിരുവുത്സവ റിപ്പോര്‍ട്ടും കണക്കും ക്ഷേത്രം ട്രസ്റ്റി എന്‍.ആര്‍. പ്രദീപ് നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയില്‍ അവതരിപ്പിച്ചു. 2025 വര്‍ഷത്തെ ഉത്സവത്തിന് ഒരു കോടി രൂപയുടെ ബജറ്റും പൊതുയോഗം പാസാക്കി. രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍, മാനേജര്‍ ബി. ഇന്ദിര, ഉപദേശകസമിതി അംഗങ്ങളായ കെ.ആര്‍. വേണു, സി.സി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!