ChuttuvattomThodupuzha

റാങ്ക് ജേതാക്കളെ ആദരിക്കലും മെറിറ്റ്‌ഡേയും നടത്തി

തൊടുപുഴ: സിപാസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേന്‍ തൊടുപുഴയിലെ 2022-24 ബാച്ചിലെ റാങ്ക് ജേതാക്കളെ ആദരിക്കലും, ബിരുദദാന സമ്മേളനവും,മെറിറ്റ് ഡേയും കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. സിപാസ് എക്‌സിക്യൂട്ടീവ് അംഗം ഡോ. ജോജി അലക്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സിപാസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ കെ. അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ വര്‍ഷത്തെ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വിവിധ വിഷയങ്ങളിലായി അഞ്ച് റാങ്കുകള്‍ കരസ്ഥമാക്കിയ 2022-24 ബാച്ചിലെ ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമ്മേളനത്തിന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ ടി.എ, ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക ലസീമ പി.എസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി റഫീക്ക് പി.ഐ, രക്ഷാകര്‍തൃ പ്രതിനിധി അബ്ദുല്‍ സമദ്, സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് കെ. നായര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രിജു പി.പി, വിദ്യാര്‍ത്ഥി പ്രതിനിധി പ്രബിന്‍ എം.വി. എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!