ChuttuvattomThodupuzha

ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തൊടുപുഴ : മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലര്‍ട്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ നിലവിലുണ്ട്. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഓഡിറ്റോറിയം, ഇടുക്കി വഞ്ചിക്കവല എച്ച്ആര്‍സി ഹാള്‍ എന്നിവയാണ് കേന്ദ്രങ്ങള്‍. ആകെ 31 പേര്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!