Erattupetta

ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച. രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമായി 1 ലക്ഷത്തോളം രൂപയും 75000 രൂപയോളം വില വരുന്ന മൊബൈല്‍ ഫോണുകളും മോഷണം പോയി. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തുഷാര്‍ മൊബൈലില്‍ തിങ്കളാഴ്ചയും, പുത്തന്‍പള്ളിക്ക് സമീപം വ്യാപാരിയുടെ കടയില്‍ വെള്ളിയാഴ്ചയുമാണ് മോഷണം നടന്നത്. കടയുടമകള്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു രണ്ടു കടകളിലും മോഷണം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.വ്യാപാരികളുടെ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!