Erattupetta

കെഎസ്ആര്‍ടിസി ബസ്സിന് മുമ്പില്‍ ബൈക്ക് അഭ്യാസം

ഈരാറ്റുപേട്ട: തീക്കോയി ഈരാറ്റുപേട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സിന് മുമ്പില്‍ ബൈക്ക് അഭ്യാസം. ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തിയാണ് അഭ്യാസപ്രകടനം നടത്തിയത്. ആനിയിളപ്പ് മുതല്‍ നടക്കല്‍ വരെ ഈ അഭ്യാസം തുടര്‍ന്നതായി ബസ്സില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് കാല്‍നട യാത്രക്കാരും വാഹന ഗതാഗതവും ഏറെയുള്ള റൂട്ടില്‍ ആയിരുന്നു ഈ അഭ്യാസപ്രകടനം. കഴിഞ്ഞദിവസം തീക്കോയി പാലത്തിന് സമീപവും ഈ യുവാവ് അഭ്യാസപ്രകടനം നടത്തിയിരുന്നു.ബസ്സില്‍ ഉണ്ടായിരുന്നവര്‍ ചിത്രീകരിച്ച വീഡിയോ ഈരാറ്റുപേട്ട പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Related Articles

Back to top button
error: Content is protected !!