Erattupetta

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

ഈരാറ്റുപേട്ട :മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സൽ ആണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപം വൈകിട്ട് നാലോടെയാണ് സംഭവം. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു പത്തനാട്ട് പഠിക്കുന്ന അഫ്സലും അനുജനും സുഹൃത്തും . ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ ആറ്റിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ടീം നന്മ കൂട്ടവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അഫ്സലിനെ കണ്ടെത്തി പിഎംസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Back to top button
error: Content is protected !!