Erattupetta

കോട്ടയം-ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം

ഈരാറ്റുപേട്ട: കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 1:45 ന് ആണ് സംഭവം.കോട്ടയം ജില്ലയില്‍ തലനാട് മേഖലകളില്‍ വെള്ളിയാഴ്ച്ച രാവിലേ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പറയുന്നു. ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. കുളമാവ് ഡാമിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലേ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

Related Articles

Back to top button
error: Content is protected !!