ChuttuvattomThodupuzha

കാഞ്ഞിരമറ്റം – മുതലിയാര്‍മഠം റോഡില്‍ വെള്ളക്കെട്ട് രൂക്ഷം ; ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

തൊടുപുഴ : നഗരസഭയിലെ 21, 23 വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന കാഞ്ഞിരമറ്റം – മുതലിയാര്‍മഠം റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. ഇതുമൂലം വിദ്യാര്‍ത്ഥികളടക്കം കാല്‍നട യാത്രക്കാരും ഇരു ചക്ര വാഹന യാത്രികരും ബുദ്ധിമുട്ടനുഭവിക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ശക്തമായി മഴ പെയ്യുന്ന ദിവസങ്ങളില്‍ ഇവിടെ മുട്ടോളം ഉയരത്തില്‍ വെള്ളം കെട്ടുന്ന അവസ്ഥയാണ്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നിരവധി ഘട്ടറുകളുമുണ്ട്. കാര്‍, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ എഞ്ചിന്‍ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്.

വെള്ളക്കെട്ടിന്റെ ആഴം അറിയാതെ ഇതുവഴിയെത്തുന്ന വാഹനങ്ങള്‍ ഓഫായി പോകുന്നതും അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവ് കാഴ്ചയാണെന്ന് യാത്രക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും സ്ത്രീകളുമായി നിരവധി കാല്‍നട യാത്രക്കാരും തൊടുപുഴ നഗരത്തിലേക്കെത്താന്‍ കാഞ്ഞിരമറ്റം – മുതലിയാര്‍മഠം റോഡാണ് ഉപയോഗിക്കുന്നത്. തൊടുപുഴ നഗരത്തിലെ വിവിധ സ്‌കൂള്‍ ബസുകള്‍, പ്രദേശവാസികളുടേതും അല്ലാത്തതുമായവയും അടക്കം 100 കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നു പോകുന്നത്. കാഞ്ഞിരമറ്റം – മുതലിയാര്‍മഠം റോഡിലൂടെ സഞ്ചരിക്കുന്നവര്‍ വര്‍ഷങ്ങളായി നേരിടുന്ന യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!