ChuttuvattomThodupuzha

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവം ആറാം ദിവസത്തിലേക്ക്

തൊടുപുഴ : ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവം അഞ്ചുദിവസം പിന്നിടുമ്പോള്‍ അഭൂതപൂര്‍വമായ ഭക്തജനതിരക്കാണ് ക്ഷേത്രനഗരിയില്‍. ഭഗവാന്റെ ഒരു നേരത്തെ പ്രസാദം കഴിക്കാന്‍ ഉച്ചയ്ക്കും രാത്രിയിലും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. ഉത്സവം ഭംഗിയായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിയും ക്രമീകരിച്ചിട്ടുണ്ട്.

ആറാം ദിവസമായ ഇന്ന് രാവിലെ മൂന്നിന് പള്ളിയുണര്‍ത്തല്‍, നാലിന് നടതുറക്കല്‍, 4.30ന് ഉഷനിവേദ്യം, അഭിഷേകം, 6.15ന് എതൃത്തപൂജ, എതൃത്തശീവേലി, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 7.30ന് പന്തീരടിപൂജ എന്നിവ നടന്നു. 8.30ന് യോഗീശ്വര പൂജ (തിടപ്പള്ളിയില്‍), 9 മുതല്‍ 12.30 വരെ ശ്രീഭൂതലി എഴുന്നള്ളിപ്പ്, 10.30 മുതല്‍ 12.30 വരെ മേള പ്രമാണം വട്ടേക്കാട്ട് പങ്കജാക്ഷന്‍ നേതൃത്വം നല്‍കുന്ന പഞ്ചാരിമേളം, 12.45ന് ഉച്ചപൂജ, ഒന്നിന് പ്രസാദഊട്ട്, രണ്ടിന് പൊതിയില്‍ നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, വൈകിട്ട് 4ന് നടതുറക്കല്‍, 4.30 മുതല്‍ 6.30 വരെ കാഴ്ചശ്രീലി, 6.30ന് ദീപാരാധന, ശേഷം പ്രസാദഊട്ട്, 7.15 മുതല്‍ 8.45വരെ അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതലി, 9ന് വിളക്കിനെഴുന്നള്ളിപ്പ്, വിളക്കാചാരങ്ങള്‍, അരങ്ങില്‍ 6.45 മുതല്‍ 7.45 വരെ നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള, 9 മുതല്‍ 12 വരെ മേജര്‍സെറ്റ് കഥകളി: പൂതനാമോക്ഷം,അംബരീഷ ചരിതം.

Related Articles

Back to top button
error: Content is protected !!