AccidentThodupuzha

ടിപ്പറില്‍ നിന്നു കല്ല് തെറിച്ചു വീണ് അച്ഛനും മകള്‍ക്കും പരിക്ക്

തൊടുപുഴ : കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ചു വീണ് അച്ഛനും മകള്‍ക്കും പരിക്കേറ്റു. രണ്ടു വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കരിമണ്ണൂര്‍ കിളിയറയില്‍ ഇന്നല ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. കണ്ടത്തിന്‍കുടി റോയി (54), മകള്‍ അഞ്ജു(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ജുവിന്റെ രണ്ടു വയസുകാരിയായ മകളാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!