ArakkulamChuttuvattom

സുബി ജോമോന്‍: അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

മൂലമറ്റം: അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍.ഡി.എഫിലെ സുബി ജോമോന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അക്കുളം എ.ഇ.ഒ കെ.എ. നജീബ് ആയിരുന്നു വരണാധികാരി. ഇന്നലെ രാവിലെ 11 നായിരുന്നു തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസി (എം) ന് ആണ്  വൈസ് പ്രസിഡന്റ് സ്ഥാനംയ  കേരളാ കോണ്‍ഗ്രസിന് ഇവിടെ രണ്ട് മെമ്പര്‍മാരാണ് ഉള്ളത്. അവര്‍ രണ്ട് പേരും സഹോദരിമാരാണ്.  ഇടതുപക്ഷത്തിന് ഇവിടെ 9 പേരും യു.ഡി.എഫിന് നാലും  ബി.ജെ.പിക്ക് ഒന്നും ഒരു സ്വതന്ത്രയും ആണ് ഇവിടത്തെ കക്ഷിനില. മൊത്തം പതിനഞ്ച് അംഗങ്ങളാണ്. സുബിയുടെ പേര് കെ.എല്‍ ജോസഫ് നിര്‍ദ്ദേശിച്ചു. സിനി തോമസ് പിന്‍താങ്ങി.യു.ഡി.എഫ് സ്ഥാനാര്‍ത്തിയെ നിര്‍ത്തിയില്ല. അതുകൊണ്ട് സുബി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!