IdukkiLocal Live

തടിയമ്പാട് പാലം തടസങ്ങള്‍ നീങ്ങി : എംപി

ചെറുതോണി : സേതുബന്ധന്‍ – (സിആര്‍ഐഎഫ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച തടിയമ്പാട്-മരിയാപുരം പാലത്തിന് ഭരണാനുമതിയായതായി ഡീന്‍ കുര്യാക്കോസ് എംപി.എംപി എന്ന നിലയില്‍ തന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് 2022- 23 സാമ്പത്തിക വര്‍ഷം സി ആര്‍ ഐ എഫ് പദ്ധതിയുടെ ഭാഗമായി തടിയമ്പാട് – മരിയാപുരം പാലത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടനുവദിച്ചത്. പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായ 32 കോടി രൂപയും പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ 2023 ഏപ്രിലില്‍ നല്‍കിയതുമാണ്. അനാവശ്യമായി പദ്ധതി വൈകിപ്പിച്ചത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാകാതിരിക്കാന്‍ മാത്രമായിരുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്. അനാവശ്യമായി ധനവകുപ്പും പൊതുമരാമത്തുവകുപ്പും പദ്ധതി വൈകിപ്പിച്ചതിന് എംപി എന്ന നിലയില്‍ ഡീന്‍ കുര്യാക്കോസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!