ChuttuvattomThodupuzha

ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ടാസ്‌ക് പ്രവേശനോത്സവം

നാടുകാണി : നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായ കോളേജ് തല പ്രവേശനോത്സവം ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടത്തി. കോളേജ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടി മല അരയ മഹാസഭ ഇടുക്കി ജില്ലാ സെക്രട്ടറി സിന്ധു പുഷ്പരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ രാജേഷ് കെ. അധ്യക്ഷത വഹിച്ചു. അറക്കുളം പഞ്ചായത്ത് അംഗം ഗീത തുളസീധരന്‍ മുഖ്യ പ്രഭാഷണവും ടാസ്‌ക് അഡ്മിനിസ്ട്രേറ്റര്‍ ജയശ്രീ മോഹനന്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. വൈസ് പ്രിന്‍സിപ്പല്‍ സുബിന്‍ വി അനിരുദ്ധന്‍ , മല അരയ മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം അനുരാജ് കെ ആര്‍, അധ്യാപകരായ ഡോ.ബിനീഷ് സി.ബി, വിഷ്ണുപ്രിയ എം.എസ്, ഗോപിക എം., ഡോ.റ്റി.ഗംഗ, ഡോ.മനോഹരന്‍ എം.കെ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!