AccidentMoolammattam

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തല കീഴായി മറിഞ്ഞ് അപകടം : മൂന്നു പേര്‍ക്ക് പരിക്ക്‌

മൂലമറ്റം : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ തല കീഴായി മറിഞ്ഞ് അപകടം മൂന്നു പേര്‍ക്ക് പരിക്ക്. വാഹനം ഓടിച്ചിരുന്ന കുളമാവ് കൊടിയില്‍ മോഹനന്‍ (44), മാതാവ് രമണി, സഹോദരി ജയശ്രീ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ഓടെ തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ അറക്കുളം പന്ത്രണ്ടാം മൈലിലായിരുന്നു അപകടം. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ല.

 

Related Articles

Back to top button
error: Content is protected !!