ChuttuvattomThodupuzha

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ ജൂൺ 30 വരെ പുതുക്കാം

തൊടുപുഴ : നഗരസഭ പരിധിയിലെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെ 2024- 25 വര്‍ഷത്തെ മുനിസിപ്പല്‍ ലൈസന്‍സ് പിഴകൂടാതെ ജൂണ്‍ മാസം 30 വരെ പുതുക്കാവുന്നതാണ്. ഇനിയും ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ അടിയന്തരമായി കെ സ്മാര്‍ട്ട് സംവിധാനത്തില്‍ സിറ്റിസണ്‍ പോര്‍ട്ടലിലൂടെയും അക്ഷയ സെന്റര്‍/ ഓണ്‍ലൈന്‍ സര്‍വീസ് സെന്ററിലൂടെ നഗരസഭാ ഓഫീസില്‍ വരാതെ തന്നെ അപേക്ഷകള്‍ സമര്‍പ്പിച്ച് ഫീസ് ഒടുക്കി സര്‍ട്ടിഫിക്കറ്റുകള്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

നഗരസഭയില്‍ നിന്നും അനുമതിയില്ലാതെ (ലൈസന്‍സ് ) യാതൊരുവിധ വ്യാപാരങ്ങളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതും നഗരസഭ നല്‍കുന്ന എന്‍യുഎല്‍എം കാര്‍ഡ് ഇല്ലാതെ ഒരിടങ്ങളിലും തെരുവ് കച്ചവടം നടത്താന്‍ പാടില്ലാത്തതും ആയതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മുനിസിപ്പല്‍ സെക്രട്ടറി
അറിയിച്ചു.

Related Articles

Back to top button
error: Content is protected !!