ChuttuvattomMuttom

റോഡ് ഇടിഞ്ഞ് താണു: ലോറി കുഴിയില്‍ അകപ്പെട്ടു

മുട്ടം: റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോഡ് കയറ്റി വന്ന ലോറി കുഴിയില്‍ അകപ്പെട്ടു. തിങ്കളാഴ്ച്ച വൈകിട്ട് 5.45ഓടെ മുട്ടം ടൗണില്‍ മൂലമറ്റം റൂട്ടില്‍ ദേവീക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് സംഭവം. മേലുകാവില്‍ നിന്ന് കാഞ്ഞാറിന് ലോഡ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. സ്ഥലത്ത് എത്തിയ മുട്ടം പൊലീസിന്റെ നേതൃത്വത്തില്‍ ജെ സി ബി ഉപയോഗിച്ചാണ് ലോറി കിടങ്ങില്‍ നിന്ന് ഉയര്‍ത്തിയത്. ഇവിടെ റോഡിന്റെ എതിര്‍ വശത്തും ഓടയുടെ ഭാഗത്ത് വര്‍ഷങ്ങളായി ദുരന്ത ഭീതിയാണ് നിലനില്‍ക്കുന്നത്. റോഡില്‍ നിന്ന് രണ്ട് ഇഞ്ച് പോലും വീതി ഇല്ലാതെയാണ് ഇവിടെ ഓട സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളും കാല്‍ നട യാത്രികരും ഇവിടെ ഓടയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. ഓടയുടെ മുകളിലുള്ള സ്ലാബ് നീക്കം ചെയ്തത് പുനസ്ഥാപിക്കാത്തതാണ് പ്രശ്‌നം. മുട്ടം ടൗണില്‍ ടാക്‌സി സ്റ്റാന്റിന് സമീപത്ത് ചള്ളാവയല്‍ റൂട്ടിലും റോഡ് ഇടിഞ്ഞ് ദുരന്ത ഭീഷണിയാണ് നില നില്‍ക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ ടാറിങ്ങും മിറ്റലും ഇളകി റോഡിന്റെ വശങ്ങള്‍ കൂടുതല്‍ ദുരന്ത ഭീതിയിലാകുകയാണ്. പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!