AccidentThodupuzha

ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് പോയ കളക്ട്രേറ്റ് ജീവനക്കാരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്

തൊടുപുഴ : നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ കലുങ്കില്‍ ഇടിച്ചുകയറി അപകടം നാല് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ പുളിയന്‍മല സംസ്ഥാനപാതയില്‍ ഇടുക്കി പൈനാവിന് സമീപമാണ് അപകടമുണ്ടായത്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കളക്ട്രേറ്റിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഇടുക്കി കളക്ട്രേറ്റിന് സമീപമുള്ള കലുങ്കില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഇടുക്കി മാട്ടുക്കട്ട സ്വദേശി രഞ്ജിത്ത്, ഇരട്ടയാര്‍ നാലുമുക്ക് സ്വദേശിനി അമലു, കാഞ്ചിയാര്‍ സ്വദേശിനി ജുമൈലത്ത്, ഡ്രൈവര്‍ കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

Related Articles

Back to top button
error: Content is protected !!