kodikulamLocal Live

ആഴ്ച ചന്ത പ്രവര്‍ത്തനം ആരംഭിച്ചു

കോടിക്കുളം : കൃഷിഭവന്റെ കീഴില്‍ കൃഷിഭവന് സമീപം (വണ്ടമറ്റം) പ്രവര്‍ത്തിച്ചു വന്നിരുന്ന ആഴ്ച്ചചന്ത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം ആരംഭിച്ചു. കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസറിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ടി. വി. ഉദ്ഘാടനം ചെയ്തു. കോടിക്കുളം കൃഷി ഓഫീസര്‍ ആനന്ദ് വിഷ്ണു പ്രകാശ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷേര്‍ളി ആന്റണി, ബിന്ദു പ്രസന്നന്‍, ജേര്‍ലി റോബി, പോള്‍സണ്‍ മാത്യു, കൃഷി അസിസ്റ്റന്റ് അനുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. കോടിക്കുളം പഞ്ചായത്ത് പരിധിയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ആഴ്ച ചന്തയില്‍ വില്‍ക്കുന്നതിനും, വാങ്ങുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!