ChuttuvattomThodupuzha

തൊടുപുഴ- ഉടുമ്പന്നൂര്‍ പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യത , തൊടുപുഴ- പുളിയന്‍മല റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

തൊടുപുഴ : തൊടുപുഴ – ഉടുമ്പന്നൂര്‍ പ്രദേശത്ത് രാത്രിയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കരിപ്പിലങ്ങാട് ഉണ്ടായ മണ്ണിടിച്ചിലില്‍ സ്ത്രീയെ രക്ഷപ്പെടുത്തി. നാടുകാണിയില്‍ കാറിന് മുകളിലേക്ക് മണ്ണ് വീണ സംഭവത്തിലും ആളപായമില്ല. തൊടുപുഴ- പുളിയന്‍മല റോഡില്‍ യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൊടുപുഴ പുളിയന്‍മല റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. അശോക ജംഗ്ഷന്‍ മുതല്‍ ചെറുതോണി വരെ യാത്ര ചെയ്യരുതെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!