ChuttuvattomThodupuzha

ഗുരുദേവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ പൊതുയോഗം ഞായറാഴ്ച

കുണിഞ്ഞി :എസ്എന്‍ഡിപി യോഗം കുണിഞ്ഞി ശാഖ ഗുരുദേവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ പൊതുയോഗം ഞായറാഴ്ച 2ന് ശാഖാ ഓഡിറ്റോറിയത്തില്‍
സംഘടിപ്പിക്കും. ശാഖാ പ്രസിഡന്റ് കെ.പി. സാജുവിന്റെ അധ്യക്ഷതയില്‍ യൂണിയന്‍ കണ്‍വീനര്‍ പി.ടി. ഷിബു ഉദ്ഘാടനം ചെയ്യും. ശിവരാമന്‍ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയന്‍ വനിതാ സംഘം സെക്രട്ടറി സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം മേല്‍ശാന്തി സന്ദീപ് ശാന്തികള്‍ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.എം. അജി കോലത്തേല്‍ ബജറ്റ് അവതരിപ്പിക്കും.

യൂണിയന്‍ കമ്മിറ്റി മെമ്പര്‍ എ.ഇ. നാരായണന്‍ അരീപ്ലായ്ക്കല്‍, യൂണിയന്‍ വനിതാ സംഘം വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, ശാഖാ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമല്‍ ശശി, വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി വിജയന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശരത് ചന്ദ്രന്‍, രവിവാര പാഠശാല ഹെഡ്മിസ്ട്രസ് ജിജി മനോജ് , ശാഖാ വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തില്‍ , പ്രകാശ് പുതുക്കുളത്തില്‍ എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!