ChuttuvattomThodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

തൊടുപുഴ : വൈവിധ്യമാര്‍ന്ന സിനിമാകാഴ്ച്ചകളൊരുക്കിയ 18-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ഫ്രാന്‍സ് , ജപ്പാന്‍, സൗത്ത് കൊറിയ , ബെലാറസ്, സ്പെയിന്‍ , സുഡാന്‍, യുഎസ്എ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശ്രദ്ധേയമായ 12 സിനിമകളും നാലു മലയാളചലച്ചിത്രങ്ങളുമാണ് ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഞായറാഴ്ച വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ .ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ റഹിം ഖാദര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്‌ഐ യുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള നടത്തുന്നത്. ഇന്ന് 10.30ന് ബെലാറസില്‍ നിന്നുള്ള സിനിമ പേഴ്സണ്‍ ലെസണ്‍സ് പ്രദര്‍ശിപ്പിക്കും. ഉച്ചയ്ക്ക് 2 ന് നോര്‍വെയില്‍ നിന്നുള്ള സിനിമയായ ‘ ട്വല്‍ത്ത് മാന്‍, വൈകിട്ട് 6ന് മലയാളം സിനിമ ‘വനിത ‘ , രാത്രി 8ന് അമേരിക്കന്‍ ചലച്ചിത്രമായ ഗയ് റിച്ചീസ് ദി കവനെന്റ് എന്നിവയും പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button
error: Content is protected !!