Thodupuzha
തെക്കുംഭാഗം ബാങ്കില്‍ സഹകരണ അംഗ സമാശ്വാസ ഫണ്ട് വിതരണം ചെയ്തു


തൊടുപുഴ: തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ അംഗ സമാശ്വാസ ഫണ്ടിന്റെ ഒന്നാം ഘട്ടം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫണ്ടിന്റെ വിതരണോദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി മത്തായി നിര്‍വഹിച്ചു. ഡയറക്ടര്‍ മാത്യു ചേബ്ലാങ്കല്‍, വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചന്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകരികള്‍ എന്നിവര്‍ പങ്കെടുത്തു.
