വനിത ലീഗ് ജില്ലാ പ്രസിഡന്റിന് പിന്നാലെ ജില്ലാ വൈസ് പ്രസിഡന്റും ലീഗ് വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നു


തൊടുപുഴ: തൊടുപുഴ മേഖലയിലെ മുസ്ലിം ലീഗ് വന്‍ തകര്‍ച്ചയിലേക്ക്. വനിത ലീഗ് ജില്ലാ പ്രസിഡന്റിന് പിന്നാലെ ജില്ലാ വൈസ് പ്രസിഡന്റും ലീഗ് വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നു. വനിത ലീഗ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ആയ ബീന ബഷീറാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. മുസ്ലിം ലീഗ് പുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ബീന ലീഗ് വിട്ടത്. ആഴ്ചകള്‍ക്ക് മുന്‍പാണ് വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീര്‍ ലീഗ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിന് ഒപ്പം ചേര്‍ന്നത്. 2015-20ലെ തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ പതിനെട്ടാം വാര്‍ഡില്‍ നിന്നുള്ള ലീഗ് കൗണ്‍സിലര്‍ കൂടെയായിരുന്നു ബീന ബഷീര്‍. കുടുബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് ബീന ബഷീര്‍ സി.പി.എമിന്റെ ഭാഗമായത്. കുമ്മംങ്കല്ലിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വെച്ച് തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ബീന ബഷീറിനും, കുടുംബാംഗങ്ങള്‍ക്കും പതാക നല്‍കി സ്വീകരിച്ചു. ഏരിയാ കമ്മിറ്റി അംഗം എം.എം റഷീദ്, കാരിക്കോട് ലോക്കല്‍ സെക്രട്ടറി എം.പി ഷൗക്കത്തലി, ഇടവെട്ടി ലോക്കല്‍ സെക്രട്ടറി ടി.ബി സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
