Moolammattam

മൂലമറ്റം ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തൊടുപുഴ :മൂലമറ്റം ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ചെറിയൊരു മഴ പെയ്താൽ ടൗൺ വെള്ളത്താൽ നിറയും.കെ.എസ്.ആർ.റ്റി.സി സ്റ്റാൻ്റിന് സമീപത്ത് നിന്നും കൂടാതെ പുരയിടങ്ങളിൽ നിന്നും ഒഴുകിവരുന്ന വെള്ളമാണ് ഓടയുണ്ടങ്കിലും മണ്ണ് വന്ന് ഓട നിറഞ്ഞതോടെ റോഡിൽ കെട്ടികിടക്കുന്നത്.പ്രശ്നത്തിൽ പൊതുമരാമത്ത് വകുപ്പും, പഞ്ചായത്തും തിരിഞ്ഞ് നോക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. വാഗമൺ-മൂലമറ്റം – കോട്ടമല,മൂലമറ്റം -തൊടുപുഴ, മൂലമറ്റം -ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും യാത്രക്കാരും ഇത് മൂലം ഏറെ ബുദ്ധിമുട്ടിലാണ്.കൂടാതെ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം വീഴുന്നതും പതിവായിരിക്കുകയാണ്.ഇതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്.എത്രയും വേഗം ടൗണിലെ വെള്ളകെട്ടിന് പരിഹാരമുണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം..

Related Articles

Back to top button
error: Content is protected !!