Karimannor

കരിമണ്ണൂരില്‍ ഇരുപതോളം പേര്‍ കേരള കോണ്‍ഗ്രസി (എം)ല്‍ ചേര്‍ന്നു

കരിമണ്ണൂര്‍: കരിമണ്ണൂര്‍ പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുപതോളം പേര്‍ കേരളകോണ്‍ഗ്രസി (എം)ല്‍ ചേര്‍ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കകാട്ട് മെമ്പര്‍ഷിപ്പ് വിതരണം നടത്തി. കിളിയറ വാര്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറി ജോമി കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചുു. മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് മാറാട്ടില്‍ ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെഫിന്‍ കൊടുവേലില്‍, നിയോജക മണ്ഡലം പ്രസിഡന്റ് റോയ്‌സണ്‍ കുഴിഞ്ഞാലില്‍, മണ്ഡലം സെക്രട്ടറി പ്രവീണ്‍ വി. നായര്‍, എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് ഭാരവാഹികളായി അലന്‍ അലോഷി (പ്രസിഡന്റ്), അരുണ്‍ ജോര്‍ജ് (സെക്രട്ടറി), സംഗീത് രാജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!