ChuttuvattomThodupuzha

വിദ്യാര്‍ത്ഥികള്‍ക്കായി സിജി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 13ന്

തൊടുപുഴ: എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സിജി ജില്ലാ കമ്മിറ്റി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്കായി സിജി ഒരുക്കുന്ന വിജയം പദ്ധതിയുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
13-ന് രാവിലെ 9.30 ന് തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളി ഹാളിലില്‍ നടത്തുന്ന പരിശീലന പരിപാടി വിദ്യാര്‍ത്ഥികളിലെ പരീക്ഷ ഭയം, പഠന ഭയം ഇല്ലാതെ ആക്കുക, പേടി കൂടാതെ പരീക്ഷയെ നേരിടാന്‍ പ്രാപ്തരാക്കുക എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നത്. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം.
200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

Related Articles

Back to top button
error: Content is protected !!