ChuttuvattomThodupuzha

പുലിയെ പിടികൂടാന്‍ അടിയന്തര നടപടി വേണം : പി.ജെ ജോസഫ്

തൊടുപുഴ : കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിലും മറ്റും ഭീതി പരത്തുന്ന പുലിയെ പിടികൂടാന്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജെ ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം വ്യക്തമാകുകയും തുടര്‍ന്ന് ഒരു കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് അപര്യാപ്തമാണ്. നിരീക്ഷണ ക്യാമറകളും കൂടുകളും കൂടുതലായി സ്ഥാപിക്കണം. പരിസരവാസികള്‍ക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കാന്‍ ഊര്‍ജിത നടപടി വേണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!