ChuttuvattomThodupuzha

ക്ലസ്റ്റര്‍ ബഹിഷ്‌കരണം വിജയിപ്പിക്കുക : പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ കേരള

തൊടുപുഴ : 2024-25 വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ കേരള. 2024-25 വര്‍ഷത്തെ മിക്ക ശനിയാഴ്ചകളും പ്രവൃത്തി ദിനം ആക്കിക്കൊണ്ട് വിദ്യാര്‍ത്ഥി അധ്യാപക സൗഹൃദപരമല്ലാതെ, അശാസ്ത്രീയവും, മനശാസ്ത്രപരമല്ലാതെയും, ഏകപക്ഷീയമായി തയ്യാറാക്കിയ 24-25 വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ പിജിടിഎ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആറാം പ്രവൃത്തി ദിനമായ 29ന് നടക്കുന്ന ക്ലസ്റ്റര്‍ മീറ്റിംഗ് ബഹിഷ്‌കരിച്ചുകൊണ്ട് സംയുക്ത അധ്യാപക സമിതിയോടൊപ്പം അണിചേരുവാന്‍ പിജിടിഎ കേരള സ്റ്റേറ്റ് കൗണ്‍സില്‍ എല്ലാ അധ്യാപകരോടും ആഹ്വാനം ചെയ്തു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്‌കൂളുകളില്‍ അക്കാദമിക് കലണ്ടറിന്റെ പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാതെ 2024 -25 അധ്യയന വര്‍ഷത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ 200 അധ്യയന ദിവസമായി പരിമിതപ്പെടുത്തി, കലണ്ടര്‍ പുനക്രമീകരിക്കണമെന്നും, ആഴ്ചയിലെ ആറാം ദിവസം വിശ്രമം എന്ന് പൂര്‍വ്വകാല നേതാക്കള്‍ സമരത്തിലൂടെ നേടിയെടുത്ത അവകാശം സംരക്ഷിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അധ്യക്ഷത വഹിച്ച യോഗത്ത ില്‍ ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, ട്രഷറര്‍ ഷഫീര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!