Local LiveMuthalakodam

ലോക രക്തദാന ദിനാചരണം നടത്തി

മുതലക്കോടം : ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെയും ഹോളി ഫാമിലി കോളേജ് ഓഫ് നഴ്‌സിംഗിന്റേയും നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും രക്തദാനവും നടത്തി. രക്തദാന ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ.ഷിജു കെ സ്ലീബാ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി. ഹോസ്പിറ്റലിലെ ഒപിഡി വിഭാഗത്തില്‍് നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സി. മേഴ്‌സി കുര്യന്‍, നഴ്‌സിംഗ് സൂപ്രണ്ട് സി. മേരി ആലപ്പാട്ട്, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് സി. സോഫി, നേഴ്‌സിംഗ് കോളേജ് അധ്യാപകര്‍, ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!