Idukki

ലോക പുകയില രഹിത ദിനാചരണം നടത്തി

ഇടുക്കി : ആരോഗ്യവകുപ്പ് , ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പുകയിലരഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തി. ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. മനോജ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കെ സുരേഷ് ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍ സി ടി നോഡല്‍ ഓഫീസറുമായ ഡോ.സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

പുകയില കമ്പനികളുടെ ഇടപെടലുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് 2024-ലെ ദിനാചരണ സന്ദേശം. ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് പരിസരത്തു നിന്നും ആരംഭിച്ച ദിനാചരണ റാലി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്തു. തങ്കമണി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സജി കുമാര്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.ജില്ല മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ റോയി റോജസ് നാപ്പള്ളി, അലക്‌സ്, ടി.വി ടോമി, ആരോഗ്യ വിഭാഗം ജീവനക്കാര്‍ ആശാപ്രവര്‍ത്തകര്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍, എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ , നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!