Muvattupuzha

യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത : കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍ 14ന്

മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഇന്‍ബോണ്ട് എഡ്യൂകെയറിന്റെ സഹകരണത്തോടെ നടത്തുന്ന കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍ ശനിയാഴ്ച. ശനിയാഴ്ച രാവിലെ 9ന് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഡയമണ്ട് ജൂബിലി ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ കരിയര്‍ ഗുരു ഡോ.പി.ആര്‍ വെങ്കിട്ട രാമന്‍ നയിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങളിലെ മികച്ച കോഴ്സുകള്‍ പരിചയപ്പെടുന്നതിനും കോഴ്സുകളുമായി ബന്ധപ്പെട്ട ഫീസ് ഇളവുകള്‍,ലോണ്‍ സൗകര്യങ്ങള്‍,അഡ്മിഷന്‍ സൗകര്യങ്ങള്‍,ജോലി സാധ്യതകള്‍ എന്നിവ മനസ്സിലാക്കുന്നതിനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായാണ് സെമിനാര്‍ ഒരുക്കിയിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!