Thodupuzha

10 വസുകാരനെതിരെ ലൈംഗികാതിക്രമം; യുവാവിന് അഞ്ചു വര്‍ഷം കഠിന തടവ്

തൊടുപുഴ: ബസില്‍ പത്തുവസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ യുവാവിന് അഞ്ചു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വണ്ണപ്പുറം മുള്ളിരിങ്ങാട് കീരിക്കുന്നേല്‍ ബിനോയി (37) യെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതിശിക്ഷിച്ചത്. പിഴ ഒടുക്കാന്‍ വീഴ്ച വരുത്തിയാല്‍ രണ്ടു മാസം തടവ് കൂടി അനുഭവിക്കണം.

2016 ഓഗസ്റ്റ് 2 ന് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിക്കുണ്ടായ മാനസികാഘാതം പരിഗണിച്ച് മുപ്പത്തിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതേക കോടതി ജഡ്ജി നിക്സണ്‍ .എം. ജോസഫ് ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസര്‍ക്യൂട്ടര്‍ അഡ്വ പി.ബി. വാഹിദ ഹാജരായി. ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

Related Articles

Back to top button
error: Content is protected !!