Thodupuzha

ഉല്ലാസഗണിതം  ഭിന്നശേഷി കുട്ടികളിലേക്ക്

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉല്ലാസഗണിതം അനുരൂപീകരണ ശില്‍പ്പശാല, ബി.ആര്‍.സിയില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് രാജന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബി.പി.സി നജീബ് കെ.എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ യാസിര്‍ എ.കെ പങ്കെടുത്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പഠനം ആസ്വാദ്യകരമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

 

കരിമണ്ണൂര്‍: കരിമണ്ണൂര്‍ ബി.ആര്‍.സി.യുടെ പരിധിയിലുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്ററുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന ഉല്ലാസഗണിതം അനുരൂപീകരണത്തിന്റെ ദ്വിദിന ബി.ആര്‍.സി.തല പരിശീലനം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ ബിജി ജോമോന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.പി.മനോജ്, ട്രെയിനര്‍ സിന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!