Thodupuzha

ഡേ ഓഫ് എക്‌സലന്‍സ്  ആഘോഷിച്ചു

തൊടുപുഴ: സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ഡേ ഓഫ് എക്‌സലന്‍സ് ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. ജോസഫ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത്, ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എല്‍ ജോസഫ്, പി.ടി.എ പ്രസിഡന്റ് സുധീന്ദ്രന്‍ കാപ്പില്‍, സീനിയര്‍ അസിസ്റ്റന്റ് സെര്‍ബി അഗസ്റ്റിന്‍, സ്റ്റാഫ് സെക്രട്ടറി ജോമോന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ജിബിന്‍ മാത്യു, ബോബു ആന്റണി, സാബു കെ.വി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!