അഖില കേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് യൂണിയന് വാര്‍ഷികം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220424-WA0015.jpg?resize=780%2C470&ssl=1?v=1650895255)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: അഖില കേരള വിശ്വകര്‍മ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന് വാര്‍ഷികവും തെരഞ്ഞെടുപ്പും നടത്തി. സഭ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി അധ്യക്ഷത വഹിച്ചു. ടോപ്പ് സിംഗര്‍ ഫെയിം ആവണി പി.ഹരീഷ്, യുവ ശാസ്ത്രജ്ഞന് കെ.എന്‍.ബിജു വഴിത്തല, ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത എന്‍.സി.സി. കേഡറ്റ് അഭിനീന്ദ്രന് പി.ബാബു, കവയത്രി ദീപാ സുരേന്ദ്രന് പനമുളളില്, കാര്‍ഷിക രംഗത്ത് നേട്ടം കൈവരിച്ച ജിഷ ദാസ് മണ്ണക്കുന്നേല്, സഭ മുന്‍ പ്രസിഡന്റും ഗവ.സ്റ്റാന്റിംഗ് കൗണ്‍സില്‍ അംഗവുമായ അഡ്വ.എം.എസ്.വിനയരാജ്, മഹിളാസംഘം സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന പ്രവര്‍ത്തകയുമായ സുമതി പി.കെ, സഭ മുന്‍ ബോര്‍ഡ് മെമ്പര്‍ ഇ.കെ.മുരളീധരന്, സംസ്ഥാന അധ്യക്ഷ ബിന്ദു വിക്രമന്, എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. യൂണിയന് മുന്‍ സെക്രട്ടറിയായിരുന്ന പി.എന്‍.ദിവാകരന്റെ ഫോട്ടോ അനാഛാദനവും ചടങ്ങില്‍ നടന്നു. യൂണിയന് പ്രസിഡന്റ് എം.ഡി.വിജയകുമാര്‍, സെക്രട്ടറി ബിനോജ്.പി.ആര്, ട്രഷറര്‍ പി.കെ.സുനില്‍, ബോര്‍ഡ് മെമ്പര്‍ പി.എസ്.ഗിരീഷ്, താലൂക്ക് യൂണിയന് ജോയിന്റ് സെക്രട്ടറി പി.കെ.രാധാകൃഷ്ണന്, മഹിളാസംഘം താലൂക്ക് പ്രതിനിധി വത്സ ദിവാകരന്, ഷീലാ ഗോപി, മനോജ് ടി.കെ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരവാഹികളായി എം.ഡി.വിജയകുമാര്‍ (പ്രസിഡന്റ്), ബിനോജ് പി.ആര് (സെക്രട്ടറി), സുനില്‍ പി.കെ.(ട്രഷറര്‍) എന്നിവരടങ്ങുന്ന ഇരുപതംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)