കുടയത്തൂരില്‍ ദ്രോണ അക്കാദമി ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/IMG_20220710_113750.jpg?resize=780%2C470&ssl=1?v=1657433288)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂര്‍: അഗ്നിപഥ് സ്കീമില്‍ പ്രതിരോധ സേനയില്‍ അഗ്നിവീര്‍ ആയി ചേരുവാന്‍ താല്പര്യമുള്ള യുവതീ-യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി പൂര്‍വ സൈനിക് സേവ പരിഷത്തും കുടയത്തൂര്‍ സരസ്വതി വിദ്യാനികേതനും സംയുക്തമായി ദ്രോണ അക്കാദമി ആരംഭിച്ചു. കുടയത്തൂര്‍ സരസ്വതി സ്കൂളില്‍ നടന്ന ചടങ്ങില്‍ പൂര്‍വ സൈനീക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍ അധ്യക്ഷനായ ചടങ്ങിൽ സൈന്യ മാതൃ ശക്തി സംസ്ഥാന അധ്യക്ഷ മേജര്‍ അമ്പിളി ലാല്‍ കൃഷണ ദ്രോണ അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് അക്കാദമിയുടെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, പൂര്‍വ സൈനീക സേവാ പരിഷത്ത് സംസ്ഥാന എക്സി. കമ്മിറ്റി അംഗം സോമശേഖരന്‍ സി.ജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജുമോന്, അജി കെ.ആര്, തയ്യില്‍ ചന്ദ്രശേഖരപിള്ള, സ്കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍ മോഹന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സുധാകരന്, ഷീബ ചന്ദ്രശേഖരപിള്ള, സ്കൂള്‍ പ്രസിഡന്റ് കെ.എന്‍. രഘു എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)