Thodupuzha
സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം: കെ.എസ്.യു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/10/image.jpg?resize=780%2C470&ssl=1?v=1666749320)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:ദിവസേന നൂറ്റിനാല്‍പ്പതിലധികം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കേണ്ടതില്ല എന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ച്, പെര്‍മിറ്റുകള്‍ പുതുക്കി നല്കാന് ഗതാഗത വകുപ്പ് തയ്യാറാകണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്കാന് തയാറാകണം എന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഗതാഗത വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കിയിട്ടുള്ളതായും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)