മുനിസിപ്പല്‍ കേരളോത്സവം 29, 30 തീയതികളില്‍
തൊടുപുഴ: മുനിസിപ്പല്‍തല കേരളോത്സവം 29, 30 തീയതികളില്‍ തൊടുപുഴയിലെ വിവിധ വേദികളില്‍ ആയി നടത്തും. ഇതിന്റെ മുന്നോടിയായി 26ന് ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് സമീപത്തു നിന്നും നഗരസഭ, കുടുംബശ്രീ, എന്‍.എസ്.എസ്, സോക്കര്‍ സ്ക്കൂള് ,റോള്ബോള് അസോസിയേഷന്, തുടങ്ങിയവര്‍ പങ്കെടുക്കുന്ന വര്‍ണാഭമായ വിളംബര ഘോഷയാത്ര ഉണ്ടായിരിക്കും. 26 ന് രാവിലെ മുതല്പഞ്ചഗുസ്തി, ഫുട്ബോള്‍ എന്നീ മത്സരങ്ങള്‍ സോക്കര്‍ സ്ക്കൂള് ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ് മിന്റണ്‍ ചുങ്കം സെന്റ് മേരീസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വടംവലി മത്സരം ന്യൂമാന്‍ കോളജ് ഗ്രൗണ്ടിലും നടക്കും. 30 ന് രാവിലെ 10 മുതല്‍ ടൗണ്‍ഹാളില്‍ കലാമത്സരങ്ങള്‍ ഉദ്ഘാടന സമ്മേളനത്തോട് കൂടി ആരംഭിക്കും. രാവിലെ മുതല്‍ വെങ്ങല്ലൂര്‍ സോക്കര്സ്ക്കൂള് ഗ്രൗണ്ടില്‍ അത്ലറ്റിക് മത്സരങ്ങളും ക്രിക്കറ്റ് മത്സരവും മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരവും ചെസ് മത്സരവും നടക്കും. വൈകിട്ട് 5 ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്, യുവജനക്ഷേമ ജില്ലാ ഓഫീസര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവര്‍ പങ്കെടുത്തു